+91 9847055764
info@solglowpowers.com
പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് ഇനി ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുക്കാം

മുഴുവൻ പണം അടയ്‌ക്കേണ്ട

സൗരോർജം നാളത്തെ കാലത്തെക്കുള്ള നമ്മുടെ കരുതലാണ്. സൂര്യൻ കിഴക്കുദിക്കുന്നുണ്ട് എങ്കിൽ മുടക്കമില്ലാതെ ലഭ്യമാവുന്ന ഒരു ഊർജ പദ്ധതിയാണ് സൗരോർജ്ജം. നിലവിൽ കാണുന്ന കോരി ചൊരിയുന്ന മഴയും വെള്ളപ്പൊക്കവും, കൊടും തണുപ്പും, വൻ വരൾച്ചയുമെല്ലാം കാലാവസ്ഥാവ്യതിയാനത്തിൻ്റെ നേർക്കാഴ്ചകളാണ്. ഇവയെ നേരിടാൻ പെട്രോൾ ഡീസൽ എന്ന രീതിയിൽ നിന്ന് മാറി ചിന്തിച്ചേ മതിയാവു.

സൗരോർജം നാളത്തെ കാലത്തെക്കുള്ള നമ്മുടെ കരുതലാണ്. സൂര്യൻ കിഴക്കുദിക്കുന്നുണ്ട് എങ്കിൽ മുടക്കമില്ലാതെ ലഭ്യമാവുന്ന ഒരു ഊർജ പദ്ധതിയാണ് സൗരോർജ്ജം. നിലവിൽ കാണുന്ന കോരി ചൊരിയുന്ന മഴയും വെള്ളപ്പൊക്കവും, കൊടും തണുപ്പും, വൻ വരൾച്ചയുമെല്ലാം കാലാവസ്ഥാവ്യതിയാനത്തിൻ്റെ നേർക്കാഴ്ചകളാണ്. ഇവയെ നേരിടാൻ പെട്രോൾ ഡീസൽ എന്ന രീതിയിൽ നിന്ന് മാറി ചിന്തിച്ചേ മതിയാവു.

പലരും ഇത് മനസ്സിലാക്കിയും അല്ലാതെയും സൗരോർജ്ജ പദ്ധതി സ്വന്തമാക്കാൻ മുന്നിട്ട് വരുന്നുന്നുണ്ട്. ഇതിന് സർക്കാർ തലത്തിൽ മികച്ച വരവേൽപ്പ് എന്ന രീതിയിൽ കാര്യമായ ധനസഹായം ലഭിക്കുകയും ചെയ്യുന്നുണ്ട്.

നിലവിൽ കെഎസ്ഇബി നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഈ മേഖലയിൽ 3 കിലോ വാട്ട് വരെയുള്ള പദ്ധതികൾക്ക് 30 ശതമാനവും, 3 കിലോ വാട്ടിന് മുകളിൽ ശേഷിയുള്ള പദ്ധതികൾക്ക് 20 ശതമാനവും സബ്‌സിഡി ലഭ്യമാണ്.

ഈ തുക കഴിഞ്ഞുള്ള പൈസ മാത്രമേ ഉപഭോക്താവ് സൗരോർജ സംവിധാനം സ്ഥാപിക്കാൻ നൽകേണ്ടതുള്ളൂ.

നിലവിൽ എങ്ങിനെ?

നിലവിൽ കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ് അഥവാ കെഎസ്ഇബി യുടെ എം പാനൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കമ്പനികൾ വഴി സൗരോർജ സംവിധാനം സ്ഥാപിച്ചാൽ മാത്രമേ മേൽ പറഞ്ഞ ധനസഹായം ലഭിക്കുകയുള്ളു. സബ്‌സിഡി തുക കഴിച്ചുള്ള തുക മാത്രമാണ് അടക്കേണ്ടത്. സബ്‌സിഡി തുക കെഎസ്ഇബി നേരിട്ട് ഈ കമ്പനികൾക്ക് ലഭ്യമാക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്.

നമ്മുടെ നാട്ടിലെ രീതികൾ പ്രകാരം ഇത്തരത്തിൽ കമ്പനികൾക്ക് ലഭിക്കേണ്ട തുക എത്തിപ്പെടാൻ കാലതാമസം നേരിടുക സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. ഇത് കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കാൻ ഇടവരുത്തുന്നുണ്ട് എന്നാണ് പൊതുവിൽ പറയുന്നത്. തന്മൂലം അവർ നൽകുന്ന ഉപകരണങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ച ഉണ്ടാകുന്നുണ്ട് എന്ന് ആക്ഷേപമുണ്ട്. മാത്രമല്ല വിലാപനാനന്തര സേവനത്തിലും ഈ കുഴപ്പങ്ങൾ പ്രതിഫലിക്കുന്നുണ്ട്.

ഒരുപാടില്ലെങ്കിലും ചെറിയ തോതിൽ കൃത്യമായ പരിപാലനം സൗരോർജ സംവിധാനത്തിന് ആവശ്യമാണ്. ഈ കാര്യത്തിൽ വരുന്ന ഉദാസീനത മൊത്തത്തിൽ ഉള്ള ഉത്പാദനത്തെ നേരിട്ട് ബാധിക്കും.

ഇന്ത്യ സൗരോർജ്ജം അടക്കമുള്ള ബദലുകൾ തേടുന്നു

നവംബറിൽ ഗ്ലാസ്‌ഗോ വിൽ പ്രധാന മന്ത്രി നടത്തിയ പ്രഖ്യാപനത്തിൻ പ്രകാരം ഇന്ത്യ 2070 ഓടെ “ കാർബൺ ബഹിർഗമനം “ പൂർണമായും ഇല്ലാതാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നുണ്ട്. 2030 ൽ 5 ലക്ഷം മെഗാ വാട്ട് വൈദ്യുതി ഫോസിൽ ഇന്ധനങ്ങൾ വഴിയല്ലാതെ ലഭ്യമാക്കാൻ പരിശ്രമിക്കും എന്ന് അമേരിക്കയും ഇന്ത്യയും ചേർന്ന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. നടപ്പിൽ വരുത്താൻ കഴിഞ്ഞാൽ ഇന്ത്യയുടെ ഇലക്ട്രിസിറ്റി ആവശ്യത്തിൻ്റെ പകുതി ഭാഗം ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടും എന്നർത്ഥം.

കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ 19,500 കോടി രൂപ സോളാർ മേഖലയിൽ “ ഉത്പാദനവുമായി ബന്ധപ്പെട്ട ധനസഹായത്തിന് “ നീക്കി വച്ചിട്ടുണ്ട്. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജങ്ങൾക്കായുള്ള മന്ത്രാലയം ( മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യുവബിൾ എനർജി ) ഈ മേഖലയിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുണ്ട്. അനെർട്ട് പോലെയുള്ള സ്ഥാപനങ്ങൾ കെഎസ്ഇബി യുമായി ചേർന്ന് സൗരോർജ്ജ മേഖലയിൽ ഉണർവുണ്ടാക്കാൻ പരിശ്രമങ്ങൾ നടത്തുന്നുണ്ട്.

പുതിയ രീതികൾ

നിലവിലെ രീതികൾ കാരണം ഉപഭോക്താവിന് പല രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. അതിൽ പ്രധാനം നല്ല കമ്പനിയുടെ മികച്ച ഉത്പന്നം തിരഞ്ഞെടുത്താൽ ധന സഹായം ലഭിക്കില്ല എന്നതാണ്. എം പാനൽ കമ്പനികളാകട്ടെ പലപ്പോഴും ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നുമില്ല. ഇതിന് ഒരു മാറ്റം വരുത്താനായി ഒരു ദേശീയ പോർട്ടൽ ഒരുക്കുകയാണ് കേന്ദ്ര സർക്കാർ.

ഫെബ്രുവരി 2 ന് എംഎൻആർഇ പുറത്തിറക്കിയ മാർഗനിർദ്ദേശ പ്രകാരം കെഎസ്ഇബി യോ എം പാനൽ കമ്പനികളോ വഴിയല്ലാതെ നേരിട്ട് ഉപഭോക്താവിന് ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എങ്ങിനെ ചെയ്താലും അനുവദിക്കപ്പെട്ടിട്ടുള്ള തുക സബ്സിഡിയായി ലഭിക്കുകയും ചെയ്യും.

മികച്ച ഉപകരണങ്ങളും അത് മൂലം മികച്ച ഉത്പാദനവും നേടാൻ ഈ പുതിയ രീതി വഴി സാധിക്കും.

നടപടി ക്രമം

ഇതിന് ആദ്യം ഉപഭോക്താവ് പുരപ്പുറ സൗരോർജ്ജ സംവിധാനം സ്ഥാപിക്കാനുള്ള അപേക്ഷ ദേശീയ പോർട്ടൽ വഴി സമർപ്പിക്കണം.

ദേശീയ പോർട്ടലിന് സമമായ ഒരു പോർട്ടൽ കെഎസ്ഇബി ക്കും ഉണ്ടായിരിക്കും. ഇവ തമ്മിൽ ബന്ധിപ്പിച്ചിരിക്കുകയും ചെയ്യും.

സബ്‌സിഡി തുക ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പർ ദേശീയ പോർട്ടലിൽ അപേക്ഷിക്കുമ്പോൾ സമർപ്പിക്കണം.

ഇങ്ങിനെ ചെയ്‌താൽ മറ്റ് നടപടി ക്രമങ്ങളും എത്ര തുക ധന സഹായം ലഭിക്കും എന്നതും ഉപഭോക്താവിനെ അറിയിക്കും.

ഈ അപേക്ഷ 15 പ്രവർത്തി ദിവസങ്ങൾക്കകം കെഎസ്ഇബി പോർട്ടലിന് കൈമാറും.

കെഎസ്ഇബി യുടെ സാങ്കേതിക സാധ്യത പഠനത്തിന് ശേഷം അംഗീകാരം ലഭിച്ചാൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാലേക്കൂട്ടി നിർണയിച്ചിട്ടുള്ള നിലവാരം കാത്തു സൂക്ഷിക്കുന്ന ഏത് കമ്പനിയുടേയും പുരപ്പുറ സൗരോർജ്ജ സംവിധാനം ഉപഭോക്താവിന് വാങ്ങി സ്വയമോ കമ്പനി മുഖാന്തിരമോ സജ്ജീകരിക്കാം.

നിശ്ചിത സമയത്തിനകം ഈ പ്രക്രിയ പൂർത്തീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ റദ്ദാവുകയും പുനരപേക്ഷ സമർപ്പിക്കേണ്ടതുമാണ്.

സൗരോർജ്ജ സംവിധാനം സജ്ജീകരിച്ചു കഴിഞ്ഞാൽ നെറ്റ് മീറ്ററിങ്ങിന് ഉള്ള അപേക്ഷ ദേശീയ പോർട്ടലിൽ സമർപ്പിക്കണം. ഇത് കെഎസ്ഇബി ക്ക് കൈമാറും. കെഎസ്ഇബി സ്വന്തം നിലയ്‌ക്കോ അല്ലെങ്കിൽ ഉപഭോക്താവിന് താത്പര്യമുള്ളതോ ആയ നെറ്റ് മീറ്റർ സജ്ജീകരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളും.

ഉപഭോക്താവ് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഏറ്റെടുക്കാൻ വേണ്ട സംവിധാനം ആണ് ഇത്.

ഈ പ്രക്രിയകൾ കഴിഞ്ഞാൽ കെഎസ്ഇബി ഉദ്യോഗസ്ഥൻ ദേശീയ പോർട്ടലിൽ വേണ്ട റിപ്പോർട്ട് സമർപ്പിക്കും. ഇത് കെഎസ്ഇബി പോർട്ടൽ വഴിയും ദൃശ്യമാകും.

അപാകതകൾ ഇല്ല എങ്കിൽ കെഎസ്ഇബി വഴി ഉപഭോക്താവ് നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി തുക ലഭ്യമാവും.

Scroll to Top